വയനാട് വിത്തുത്സവം 2025 കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. അവസാനതീയതി 20 /1 / 25 വിവരങ്ങൾക്ക് എ ദേവകി 9961568437 എൻ എം ബാലൻ 8903285910 വിപിൻദാസ് പി 9746591504 അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ക്യു ആർ കോഡ് സ്കാൻ ചെയ്യുക എം എസ് സ്വാമിനാഥൻ ഗവേഷണനിലയം സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്ര൦ പുത്തൂർവയൽ
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....