.
കൽപ്പറ്റ.: കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
വനം വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ വനം വകുപ്പും നഗര സഭ ചെയ്യേണ്ട കാര്യങ്ങൾ നഗരസഭയും ചെയ്യുമെന്ന് പിന്നീട് ചെയർമാൻ അഡ്വ.ടി.ജെ. ഐസക് പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ നടുപ്പാറ, പെരുംതട്ട, ചുഴലി പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കാമെന്നും നഗര സഭാ ചെയർമാൻ പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...