ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.
ടോസ് നേടിയ ഝാർഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടാനായില്ല. 24 റൺസെടുത്ത പി അഖിലയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അജന്യ ടി പി 17ഉം നിത്യ ലൂർദ്ദ് 16ഉം, ദിയ ഗിരീഷ് 14ഉം റൺസ് നേടി. ഝാർഖണ്ഡിന് വേണ്ടി ഷംപി, ചന്ദ്മുനി പൂർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു. ഇഷ കേശ്രി 16ഉം ശിഖ 17ഉം റൺസെടുത്തു. ഇവരൊഴിച്ച് മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 19.4 ഓവറിൽ 101 റൺസിന് ഝാർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
തിരുനെല്ലി ചിന്നടിയിൽ ജങ്കിൾ റിസോർട്ട് ഉടമ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിൽ നടപടി ഇല്ലാതെ ഫോറസ്റ്റ് അധികാരികൾ. ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുനെല്ലി സി.പി.എം. ലോക്കൽ...
മാനന്തവാടി: മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പള്ളിയെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗം. മാനന്തവാടി അമലോത്ഭവ മാതാ വികാരി വില്യം...
വാകേരി: കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി...
ഇടുക്കി . ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെ.എസ് ആർ.ടി.സി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉല്ലാസ യാത്ര സംഘത്തിലെ നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മാവേലിക്കര...
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും. മാനന്തവാടി...