ഇടുക്കി .
ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെ.എസ് ആർ.ടി.സി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉല്ലാസ യാത്ര സംഘത്തിലെ നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മരത്തിൽ തട്ടി നിൽക്കുകയാണ്. ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഞായറാഴ്ച വെളുപ്പിനാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്ന് രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...