.
മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.
മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ് ഡിവിഷൻ കൗൺസിലർ ശാരദാ സജീവന് നൽകി പ്രകാശനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി സമീർ മഠത്തിൽ സ്വാഗതവും പ്രസിഡന്റ് റജി വടക്കയിൽ അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഷാജൻ ജോസ്, ഇ കെ ജനാർദ്ദനൻ, മിനി രാധാകൃഷ്‌ണൻ, മോഹനൻ മൊട്ടേമ്മൽ, എ ജെ സെബാസ്ററ്യൻ. ഷാജി കോമത്ത്, ടി. സമീർ, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാ പരിപാടികൾക്ക് സാബു ശാന്തി നിവാസ്.റഷീദ് സി എച്ച് ,ദേവസ്യ ഷെറിൻ വില്ല, സുമേഷ് അവന്തിക നിവാസ്, മുഹമ്മദലി തൈക്കണ്ടി,പ്രദീപ് അളകനിവാസ്, സുബൈർ കൂനാരത്തിൽ,നസീർ കളത്തിൽ, റംഷീദ് തോട്ടശേരി,സാഫിർ, റാഫി, എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി : "ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി" എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി...
മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും...
വാരാമ്പറ്റ : മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു...
കൽപ്പറ്റ :- കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു....
മൊതക്കര ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. . പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ...
കല്പറ്റ : കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി. ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....