ബത്തേരി: ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ സുൽത്താൻബത്തേരിക്കടുത്ത് അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന് 155 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് മാസങ്ങളായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു. 12/06/2022 ന് രാവിലെ 6.30 ന് മലപ്പുറം വഴിക്കടവ് ഭാഗത്തു വച്ചു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികൾ സഞ്ചരിച്ചുവന്ന TN 37 BP 3655 നമ്പർ മഹീന്ദ്ര പിക്അപ്പ് വാഹനത്തെ സുൽത്താൻബത്തേരി അമ്മായിപ്പാലത്തു വച്ച് കണ്ടെത്തി വാഹനത്തിന്റെ പിൻഭാഗം പ്ലാറ്റഫോമിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 155 കിലോ കഞ്ചാവ് കണ്ടെടുത്തത്. വാഹനത്തിൽ കഞ്ചാവ് കടത്തിയ കുറ്റത്തിന് പട്ടാമ്പിയിൽ നിന്നും ഏർവാടിയിൽ താമസക്കാരനായ അബ്ദുൽ നിസാർ(37), മഞ്ചേരിയിൽ നിന്നും ഗൂഡല്ലൂർ ദേവർഷോല താമസക്കാരനുമായ ഷിഹാബുദീൻ(47) എന്നിവരെ സംഭവസ്ഥലത്തു വച്ച് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 31/12/2024 ന് ബഹുമാനപെട്ട കൽപ്പറ്റ NDPS സ്പെഷ്യൽ കോടതി ജഡ്ജ് വി അനസ് ആണ് ഒന്നും രണ്ടും പ്രതികളെ NDPS നിയമത്തിലെ 8(c), 20(b)(¡¡)(C), 29 വകുപ്പുകൾ പ്രകാരം 25 വർഷം വീതം കഠിനതടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ്,എം.ജിവിദ്യാധരൻ എന്നിവർ ഹാജരായി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....