കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്‌മെന്റ് പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും ഉപഹാരവും അടങ്ങുന്ന പുരസ്‌ക്കാരമാണ് കൈമാറിയത്. മഹാരാജാസ് കോളേജിൽ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മരണാർഥമാണ് ജില്ലാ കമ്മിറ്റി എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്. മീനങ്ങാടി ഗവ. എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർഥിയാണ് ഹണി. ഹരിയാനയിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ എൻഡോവ്‌മെന്റ് കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ഷിയാസ്, സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രണവ്, ഒ നിഖിൽ, അക്ഷയ് പ്രകാശ്, ആഗ്നേയ് എന്നിവർ പങ്കെടുത്തു. സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലയിലാകെ വിവിധ ക്യാമ്പയിനുകൾ നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ.ചിൽഡ്രൻസ് ഹോം സന്ദർശിച്ച് വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും മധുരവും കൈമാറി. ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും പഠനോപകരണ വിതരണം നടത്തി. കോട്ടത്തറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു. ഏരിയ ലോക്കൽ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ ടൗൺ ബ്രാഞ്ച് മെമ്പർ കെ.വി. സുബ്രഹമണ്യൻ മരണാനന്തരം തൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുക്കുന്നതിനുുള്ള സത്യവാങ്മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി...
. കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സി.പി.ഐ. എം.എൽ. റെഡ് സ്റ്റാർ കലക്ട്രേറ്റിന് മുമ്പിൽ 127 ദിവസമായി നടത്തുന്ന അനിശ്ചിത കാല സമരം 31...
. പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി...
. സി.ഡി. സുനീഷ്. തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എ...