പുല്പള്ളി:
ക്രിസ്മസ് സ്നേഹത്തിന്റെയും- സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ് : മാർ അലക്സ് താരാമംഗലം
ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന് കിട്ടിയതിന്റെ ഓര്‍മ്മ ദിനവുമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാന് മാര്‍ അലക്സ് താരാമംഗലം പറഞ്ഞു. മുള്ളന്‍കൊല്ലി ഫൊറോനയുടെ കീഴിലെ 12 ഇടവകകളിലെ ജനങ്ങളുടെ ഒത്തുചേരലായി പുല്പള്ളിയില് നടന്ന ഗ്ലോറിയ 2024 ക്രിസ്തുമസ് സന്ദേശ റാലിയില്‍ ഉദ്ഘാടന സന്ദേശം നല്കുകയായിരുന്ന ബിഷപ്പ്. നിര്‍ഭയരായി മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഉണ്ണിമിശിഹായുടെ പിറവി തിരുനാള്‍ ആഘോഷം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പുതു വെളിച്ചമാണ് ലോകത്തിന് സമ്മാനിക്കുന്നതെന്നും മാര്‍ താരാമംഗലം പറഞ്ഞു. പുല്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച ക്രിസ്തുമസ് സന്ദേശ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്.
പുല്പള്ളിയിൽ നടത്തിയ ഗ്ലോറിയ 2024 ക്രിസ്തുമസ് സന്ദേശ റാലി.
നൂറുകണക്കിന് ക്രിസ്തുമസ് പപ്പാമ്മാരും, വാദ്യമേളങ്ങളും, ടാബ്ലോയുമെല്ലാം അരങ്ങേറിയ ക്രിസ്തുമസ് റാലി പുല്‍പ്പള്ളി ടൗണ്‍ ചുറ്റി തിരുഹൃദയ ദേവാലയ അങ്കണത്തിലാണ് സമാപിച്ചത്. കാണികളായി നിരവധി ജനങ്ങള്‍ കുടി ടൗണിലെത്തിയപ്പോള്‍ ക്രിസ്തുമസ് സന്ദേശ റാലി എല്ലാവര്ക്കും നവ്യാനുഭവമായി മാറി. സംഘാടക സമിതി രക്ഷാധികാരി ഫാ. ജസ്റ്റിന് മൂന്നാനാല് അധ്യക്ഷത വഹിച്ചു. ചെയര്മാന് ഫാ. ജയിംസ് പുത്തന്‍ പറമ്പില്‍, കണ്‍വീനര്‍ ഫാ. ബിജു മാവറ, ഫാ. ജോര്‍ജ് മൈലാടൂര്‍, ഡോ. കെ.പി സാജു, ബാബു നമ്പുടാകം, ബ്രിജേഷ് കാട്ടാംകോട്ടില്‍, മേഴ്സി ബെന്നി, സില്‍വി ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....