ഉത്തരേന്ത്യയിലെ സംഘികള്‍ക്കും കേരളത്തിലെ സി പി എമ്മിനും ഒരേസ്വരം: കോണ്‍ഗ്രസ് .

വിജയരാഘവന്റെ പ്രസ്താനവക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തി
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്‌ലിം വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗവും പ്രകടനവും നടത്തി. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മ്മാരെയും അപമാനിക്കുന്നതിന് തുല്ല്യമാണ് വിജയരാഘവന്റെ പ്രസ്ഥാവനയെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ജനങ്ങളെ ആകമാനം അപമാനിച്ചതിന് മാടമ്പിത്തരം മാത്രം പറയുന്ന വിജയരാഘവന്‍ മാപ്പു പറയണം. മൃഗീയ ഭൂരിഭക്ഷം കണ്ട് അമ്പരന്ന് സംഘപരിവാറുകാര്‍ നടത്തിയ പ്രചാരണമാണ് അതെ നാണയത്തില്‍ സി പി എം ഇവിടെ ഉപയോഗിക്കുന്നത്. ഇത് ആരെ പ്രീതിപ്പെടുത്താനും ആരെ സംരക്ഷിക്കാനാണെന്നും വയനാട്ടിലെ ജനങ്ങള്‍ക്കറിയാം. ഇന്ത്യന്‍ ഭരണഘടന മാറ്റി എഴുതാന്‍ ശ്രമിച്ചവര്‍ക്കെതിരെ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിഭക്ഷം നല്‍കി മറുപടി നല്‍കിയ ഒരു ജനതെയെയാണ് സി പി എം അപമാനിച്ചിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിലും പ്രകടനത്തിലും ഡി.സി.സി. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഒ വി അപ്പച്ചന്‍, പി പി ആലി, ബിനു തോമസ്, നിസി അഹമ്മദ് പി.ഡി. സജി. ബീന ജോസ്, വിജയമ്മ ടീച്ചര്‍, ശോഭനകുമാരി, അഡ്വ രാജേഷ് കുമാര്‍, പി.കെ. അബ്ദുറഹിമാന്‍, കമ്മനം മോഹനന്‍, എം യു ഉലഹന്നാന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ജില്‍സണ്‍ തൂപ്പുംക്കര, വര്‍ഗീസ് മുരിയങ്കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യക്ക്: ആദ്യ വിക്കറ്റ് നേടി അഭിമാനമായി വി.ജെ.ജോഷിത.
Next post റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
Close

Thank you for visiting Malayalanad.in