കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം നിലവിലുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ തുടരും,നിലവിലുള്ള പി.എച്ച്.സി കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെ പുതിയ പി.എച്ച്.സി നിര്‍മ്മിക്കും, കമ്മൂണിറ്റി ഹാള്‍, സബ്ബ് സെന്റര്‍ നിര്‍മ്മാണത്തിനായി സ്കെച്ച് റവന്യു വകുപ്പില്‍ നിന്നും വനം വകുപ്പ് അധികൃതര്‍ക്ക് നല്‍കും, 40 ഏക്കറിന്റെ ഗ്രൂപ്പ് സ്കെച്ചില്‍ വനം വകുപ്പ്, റവന്യു, പൊഴുതന പഞ്ചായത്ത് എന്നിവര്‍ സംയുക്തമായി ഒപ്പ് ഇട്ട് വനം വകുപ്പിന് കൈമാറും, സുഗന്ധഗിരിയിലെ പട്ടയ പ്രശ്നം ബന്ധപ്പെട്ടുകൊണ്ട് കഴിഞ്ഞ അസംബ്ലിയില്‍ എംഎല്‍എ റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് തുടങ്ങിയിട്ടുള്ള നടപടികള്‍ വേഗത്തില്‍ ആക്കാനും പൂര്‍ത്തീകരിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ദൈവപുര ബാലന് എന്നവരുടെ ഭൂമിയിലായതിനാല്‍ നിര്‍മ്മാണത്തിന് തടസ്സമില്ലയെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രസ്തുത ഭൂമയില്‍ വീട് നിര്‍മ്മാണത്തിന് നല്കുന്ന അപേക്ഷയോടൊപ്പം കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, സൈറ്റ് സ്കെച്ചും, ആവശ്യമുള്ള ആളുകള്‍ക്ക് അപേക്ഷയോടൊപ്പം ഫാമിലി സര്‍ട്ടിഫിക്കറ്റ് കൂടി പഞ്ചായത്ത് മുഖേനെ സമര്‍പ്പിക്കണം. ഈ അപേക്ഷ പഞ്ചായത്ത് വനം വകുപ്പിന് കൈമാറി പെര്മിഷന് നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. കല്‍പ്പറ്റ എം.എല്‍.എ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് റോസ്ന സ്റ്റെഫി, വയനാട് സൗത്ത് ഡിവിഷന് ഡി.എഫ്.ഒ അജിത്ത് കെ. രാമന്, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) ബിജുകുമാര്‍, തഹസില്‍ദാര്‍ (എല്‍.ആര്) വൈത്തിരി ടോമിച്ചന് ആന്റണി, ഉമര്‍ അലി, ജസ്സി ലൂയിസ്, കെ. ഹാസിഫ്, റെജോ എന്‍.ജെ, പഞ്ചായത്ത് മെമ്പര്‍ എം.എം ജോസ്, എം.എസ് നിഷാദ്, കേളു എന്‍.ആര്, ഷമീല ബീവി എന്നിവര്‍ പങ്കെടുത്തു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...