തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഹവിൽദാർ വെടിയേറ്റ് മരിച്ചു

.
മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ അരീക്കേട്ടെ എം എസ് പി ക്യാംപിൽ വച്ച് റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതാണെന്നു കരുതുന്നു.
ശബ്ദംകേട്ടെത്തിയ സഹപ്രവർത്തകർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ ആണ് വിനീത്. മരണകാരണമെന്താണന്ന് വ്യക്തമായിട്ടില്ല. ജോലി സംബന്ധമായ നസിക സമ്മർദ്ദമാണന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഊഞ്ഞാലിൽ കഴുത്ത്കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു
Next post സുഗന്ധഗിരിയിലെ പ്രവൃത്തികള്‍ ഇനി വേഗത്തിലാകും ടി.സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in