ഊഞ്ഞാലിൽ കഴുത്ത്കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരി ച്ചതാണെന്നാന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ.മെഡിക്കൽ കോളേജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .
Next post തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഹവിൽദാർ വെടിയേറ്റ് മരിച്ചു
Close

Thank you for visiting Malayalanad.in