കൽപ്പറ്റ: അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ്. ബാർ കൗൺസിൽ വെൽഫെയർ ഫണ്ടിൽ നടന്ന പണാപഹരണം സംബന്ധിച്ച് പ്രതികളെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തതും പണം അപഹരിച്ചവരെ കണ്ടെത്തി റിക്കവർ ചെയ്യാത്തതിനും സംഘടന പ്രതിഷേധിച്ചു. അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് മുപ്പത് ലക്ഷമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാ ജൂനിയർ അഭിഭാഷകരും യാതൊരു നിബന്ധനകളും കൂടാതെ 5000 രൂപ പ്രതിമാസം സ്റ്റൈപ്പൻ്റ് അനുവദിക്കണമെന്നും അഭിഭാഷകർക്ക് പെൻഷൻ സ്കിം ഏർപ്പെടുത്തണമെന്നും പുതുതായി ചെക്ക് കേസുകൾക്കും കുടുംബ കോടതിയിലെ കേസുകൾക്കും ഏർപ്പെടുത്തിയ കോടതി ഫീസ് മുഴുവനായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് കൽപറ്റ കോർട്ട് സെൻ്റർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടതി കോപ്ളക്സിന് മുൻപിൽ അഭിഭാഷകർ ധർണ്ണ നടത്തി . ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു . ധർണ്ണയിൽ താലൂക്ക് കമ്മറ്റി പ്രസിഡണ്ട് ഷൈജു മാണിശ്ശേരി സ്വാഗതവും ജില്ലാ പ്രസിഡണ്ട് അഡ്വ : രാജീവ് പി.എം. സംസ്ഥാന സെക്രട്ടറി അഡ്വ: പി.ബി. വിനോദ് കുമാർ, സീനിയർ അഭിഭാഷകരായ അഡ്വ: ജയലക്ഷ്മി, കെ.കെ. സെബാസ്റ്റ്യൻ, ജോസ് തേരകം എന്നിവർ സംസാരിക്കുകയും ജില്ലാ സെക്രട്ടറി അഡ്വ ടോമി, വി . ജോസഫ് നന്ദി പറയുകയും ചെയ്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...