. കൽപ്പറ്റ: അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി. ചാത്തുക്കുട്ടിയെ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയവും പ്രകൃതിസംരക്ഷണ സമിതിയും ചേർന്ന് ആദരിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായ അഡ്വ. പി. ചാത്തുക്കുട്ടി കല്പറ്റ നഗരസഭാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീനാരായണ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമാണ് അദ്ദേഹം. സത്യത്തിന് വേണ്ടി നിലകൊണ്ട അഭിഭാഷകനും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുമാണ് അഡ്വ. പി. ചാത്തുക്കുട്ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം രസികനും ഫലിതപ്രിയനുമാണെന്നും സദസ്സ് അനുഭവങ്ങളിലൂടെ പങ്കുവെച്ചു. മാധ്യമപ്രവർത്തകൻ വിനോദ് കെ. ജോസ് ഉദ്ഘാടനം ചെയ്തു. പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. തോമസ് അമ്പലവയൽ, സൂപ്പി പള്ളിയാൽ, അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യം, ഡോ.ടി.പി.വി. സുരേന്ദ്രൻ, ഡോ.എം. ഭാസ്കരൻ, കെ.കെ. ഹംസ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി മറുപടി പ്രസംഗം നടത്തി.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...