ട്രോമാകോൺ 2024:  ഏകദിന ശില്പശാല നടത്തി

.
മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 2024 എന്ന പേരിൽ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകളും പരിശീലന പരിപാടികളും ഉൾകൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ എമർജൻസി ഇന്ത്യയുടെ ഡയറക്ടർ ഡോ. വേണുഗോപാൽ പി പി മുഖ്യാതിഥി ആയിരുന്നു. ശില്പശാലയിൽ അത്യാഹിത വിഭാഗം മേധാവി ഡോ. പോൾ പീറ്റർ , ജനറൽ സർജറി വിഭാഗം മേധാവി ഡോ. വി പി സിംഗ്, ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.പ്രഭു ഇ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.സി ഈപൻ കോശി, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ശ്രീരാജ് കെ, റേഡിയോളജി വിഭാഗം മേധാവി ഡോ.കെവിൻ അർജു, ഇ എൻ ടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോർജ് കെ ജോർജ്, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ അരവിന്ദ്, ഓർത്തോപീഡിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷമീർ ഇസ്മായിൽ, ആസ്റ്റർ മിംസ് കാലിക്കറ്റ്‌ എമർജൻസി മെഡിസിൻ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ലവന മൊഹമ്മദ്‌, ദന്തരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാക്സിലോഫേഷ്യൽ വിഭാഗം സർജ്ജനുമായ ഡോ. രാഖിൽ ആർ, ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെനിമോൾ ചാക്കോ, അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.മെൽവിൻ സിറിയക്, അത്യാഹിത വിഭാഗം സീനിയർ റെസിഡന്റ് ഡോ.എമിൽ അഹമ്മദ്‌, ഇ എൻ ടി വിഭാഗം സീനിയർ റെസിഡന്റ് ഡോ.ആര്യ വി, പി എം ആർ വിഭാഗം സീനിയർ റെസിഡന്റ് ഡോ. രജ്ന കെ രവീന്ദ്രൻ, എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി. ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രായോഗീക പരിശീലനവും ഉണ്ടായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ ആശംസകൾ നേർന്നു. എ ജി എം ഡോ ഷാനവാസ്‌ പള്ളിയാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു
Next post സ്പെക്ട്രം ജോബ് ഫെയർ വെള്ളിയാഴ്‌ച കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ .
Close

Thank you for visiting Malayalanad.in