കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി. അസോസിയേഷൻ്റെ കേരളത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക അവരുടെ ജീവനോപാദികൾ കണ്ടെത്തുന്നതിനു ‘കൈത്താങ്ങ്’ എന്ന പദ്ധതി യിലൂടെയാണ് വിതരണം ചെയ്തത്.
ദുരിതബാധിതരുടെ ഉപജീവനത്തിൻ്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തീരെഞ്ഞെടുത്തത്. കുടുംബത്തിലെ വിവിധ രോഗാവസ്ഥ ഉള്ളവർക്ക് പ്രധമ പരിഗണന നൽകിയിരുന്നു.
കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്ത പരിപാടി ഐ.ഡി.എ കേരള പ്രസിഡൻറ് ഡോ.ടെറി തോമസ് അധ്യക്ഷത വഹിച്ചു.
സമയോചിതമായ സഹായത്തിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഐഡിഎ കേരളയുടെ പ്രതിബദ്ധത ഈ സംരംഭം എടുത്തുകാണിക്കുന്നു എന്ന് ടി സിദ്ദിഖ് എം.എൽ.എ പറഞ്ഞു.
ഐഡിഎ കേരള സെക്രെട്ടറി ഡോ.ദീബു പി.മാത്യു, ഐഡിഎ വയനാട് പ്രസിഡൻ്റ് ഡോ. ഷാനവാസ് പള്ളിയാൽ, സെക്രട്ടറി അനീഷ് ബേബി, ഡോ.രഞ്ജിത്ത് സി.കെ, ഡോ.ഷാനി ജോർജ്, ഡോ. ഫ്രൻസ് ജോസ്, ഡോ.രാജേഷ് ടി ജോസ്, ഡോ.സനോജ് പി.ബി, നജീബ് കാരാടൻ, സഞ്ജു ചൂരൽമല, എന്നിവർ സംസാരിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...