.
കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും.കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്.
പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഒരു മാസമാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും ഉണ്ടാകും.
മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ,ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , കാണികളെ ഭയപ്പെടുത്തുന്ന ഗോസ്റ്റ് ഹൗസ് എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഇന്ന് വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദിഖ് വയനാട് പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നഗര സഭാ ചെയർ പേഴ്സൺ അഡ്വ.ടി.ജെ. ഐസക് ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിക്കും.
വയനാട് പുഷ്പോത്സവത്തിൽ ഒരു മാസത്തിനുള്ളിൽ ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകൾ ഇതിനോടകം സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി സംഘാടകർ പറഞ്ഞു. വെള്ളാർ മല സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സംഘാടകരുടെ ചിലവിൽ പുഷ്‌പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...