മേപ്പാടി: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നശിച്ച 20 വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ പുനരുദ്ധീകരിക്കാൻ പീപ്പിൾസ് ഫൗണ്ടേഷനും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്ബാർ ഫൗണ്ടേഷനും ചേർന്നു പദ്ധതി തയ്യാറാക്കി. ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റഹ്ബാർ ഫിൻ സർവീസിന്റെ സേവന വിഭാഗമാണു റഹ്ബാർ ഫൌണ്ടേഷൻ. ഇതിനാവശ്യമായ ഫണ്ട് റഹ്ബാർ ഫൌണ്ടേഷൻ വഹിക്കും. ആദ്യ ഘട്ടമായി 14 സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഇതിനുള്ള ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് ജില്ലാ കോർഡിനേറ്റർ സി. കെ. സമീറിന് കൈമാറി. ആറു സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ കൂടി ഉടൻ അനുവദിക്കും. ഉരുൾ പൊട്ടൽ ദുരന്തത്തിൽ നശിച്ച മുഴുവൻ ചെറുകിട വ്യാപാര -വ്യവസായ സ്ഥാപനങ്ങളും പുനരുദ്ധരിക്കാനുള്ള പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതി തയ്യാറാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു . ഇതിനായി 80 സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മറ്റു സന്നദ്ധ സംഘടനകളുമായും ഏജൻസികളുമായും സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുക . വിവിധ ഏജൻസികൾ നൽകുന്ന സഹായം വിലയിരുത്തി ബാക്കി തുക പീപ്പിൾസ് ഫൌണ്ടേഷൻ കണ്ടെത്തി നൽകും. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർ സി.കെ. സമീർ , ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ഡോ. നിഷാദ്, വയനാട് റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് ഡയറക്ടർ സുഹൈർ, നൗഷാദ് ബത്തേരി എന്നിവർ സംബന്ധിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...