നായ്ക്കട്ടി: മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങൾ ചെയ്തു. യു.പി.എ സർക്കാർ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശനിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നു. ഈ അവകാശങ്ങളാണ് ബി.ജെ.പി ഇന്ന് അട്ടിമറിയിച്ചു കൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകുന്നു. വനാവകാശ നിയമത്തിൽ വെള്ളം ചേർത്ത് കൊണ്ടിരിക്കുന്നു. തൻ്റെ മുത്തശി ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദിവാസി സമൂഹവുമായി വലിയ ബന്ധമുണ്ടായിരുന്നു. ബി.ജെ.പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്. ബി.ജെ.പിയുടെ എല്ലാ നയങ്ങളും കുറച്ചു സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് അവർ കുറ്റപ്പെടുത്തി. ഈ നിയോജക മണ്ഡലത്തിൻ്റെ കാലങ്ങളായുള്ള ആവശ്യമാണ് മാനന്തവാടിയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുകയെന്നുള്ളത്. അതിനുവേണ്ടി തന്റെ സഹോദരൻ ഒരുപാട് ശ്രമം നടത്തി. അതിനുവേണ്ടി താൻ പോരാട്ടം തുടരുമെന്ന് പ്രിയങ്ക പറഞ്ഞു. രാത്രി യാത്ര നിരോധനവും വന്യജീവി ആക്രമണവും ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി ജനങ്ങൾ പ്രയാസം നേരിടുന്നു. കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു. അവരുടെ ഫീസ് അടയ്ക്കാൻ വേണ്ടി വായ്പ എടുക്കുന്നു. എന്നിട്ടും നമ്മുടെ കുട്ടികൾക്ക് ഇവിടെ കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നും മാറി നിൽക്കുന്നവരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, മുൻ എം.എൽ.എ സി. മമ്മൂട്ടി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പി. മുഹമ്മദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മാടാക്കര അബ്ദുല്ല, കൺവീനർ ഡി.പി രാജശേഖരൻ, എം.എ അസൈനാർ, ടി. അവറാൻ, ബെന്നി കൈനിക്കൽ, രാമചന്ദ്രൻ, ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീശ്, എൻ. ഉസ്മാൻ പങ്കെടുത്തു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....