തിരുവമ്പാടി : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇ എസ് എ ) ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ ഭേദഗതികൾക്കായി 6 തവണ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള സർക്കാറിന് 565 ദിവസങ്ങളും, പൊതു പരാതികൾക്കായി 60 ദിവസങ്ങളും നൽകിയിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചത് ഈ മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭാ വക്താവും, എ കെ സി സി താമരശ്ശേരി രൂപതാ പ്രസിഡണ്ടും, തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പാളുമായ ഡോ. ചാക്കോ കാളാംപറമ്പിൽ, മ്യൂറൽ ചിത്രരചനയിൽ ദേശീയ പുരസ്കാരവും, രണ്ടുതവണ ലളിതകലാ അക്കാദമി പുരസ്കാരവും നേടിയ കെ .ആർ, ബാബു , എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ശ്രീധരൻ പാണ്ടാനത്ത് , ഫാദർ മനോജ് തുടങ്ങിയവരെ സന്ദർശിച്ച് അവരുമായി സംവദിച്ചു.
ഇ എസ് എ യുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ റവന്യൂ വില്ലേജ് അടിസ്ഥാനത്തിലാണ്. ഇതിനു പകരം പഞ്ചായത്ത് വാർഡുകളിലെ വനമേഖല അടിസ്ഥാനമാക്കണം. ഇതിൽ ഭേദഗതി വരുത്താനും പരാതികൾ അറിയിക്കാനും സംസ്ഥാന സർക്കാറിന് ഇഷ്ടംപോലെ സമയവും നൽകി . കേരള സർക്കാർ കടുത്ത നിഷ്ക്രിയത്വമാണ് കാണിച്ചത്.
ഇഎസ്എ പ്രദേശങ്ങൾ പഞ്ചായത്ത് വാർഡുകളിലെ വനപ്രദേശങ്ങളെ അടിസ്ഥാനമായി നിശ്ചയിച്ച് പുനർനിർണയം നടത്തി കേന്ദ്രത്തിന് സമർപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണം. റവന്യൂ വില്ലേജ് അടിസ്ഥാനമാക്കുന്നത് വനമേഖലയില്ലാത്ത അനേകം പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായി ബാധിക്കും.
ഇ എഫ് എൽ നിയമമനുസരിച്ച് വയനാട്ടിലെ 450 എസ് ടി കുടുംബങ്ങൾ ഉൾപ്പെടെ 15,000 ഏക്കർ ഭൂമി സെക്ഷൻ മൂന്നനുസരിച്ച് കേരള സർക്കാർ ഏറ്റെടുത്തത് പാവപ്പെട്ട ജനങ്ങളോടുള്ള വഞ്ചനയാണ്.സെക്ഷൻ 4 അനുസരിച്ച് ഏറ്റെടുക്കൽ നടത്തിയിരുന്നെങ്കിൽ ആയിരകണക്കിന് പേർ വഴിയാധാരമാകില്ലായിരുന്നു.
മലയോര മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലും പരിസരങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ഇത്തരം ജീവൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി അവർക്കൊപ്പം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ. വി കെ സജീവൻ, സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തരമേഖലാ സെക്രട്ടറി എൻ പി രാമദാസ് ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...