മാനന്തവാടി: ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വച്ച് തുടക്കം കുറിച്ചു.2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കേദാരം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീന യോഹന്നാൻ സ്വാഗതം ആശംസിച്ചു. ഫാ.ഡേവിസ് ചിറമ്മൽ മദർ തെരേസ സേവന അവാർഡിന്റെ കർമ്മ പദ്ധതികൾ എപ്രകാരമാണെന്ന് വിശദീകരിക്കുകയും വളരെ രസകരമായ കഥകളിലൂടെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. . സി.വി. ജോസ് ( വൈസ് ചെയർമാൻ MTSA), ഡേ ഡോ. വി.വി.റോസ്, ബിജോയ് സി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. ഈ പരിപാടിയിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും കോഡിനേറ്റർമാരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ ലീഡർ ഒലീവിയ പരിപാടിക്ക് നന്ദി അർപ്പിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...