പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം.
ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി.
പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.
ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍ ഇത്തിരി കടുപ്പിക്കാനുളള കോണ്‍ഗ്രസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് സ്‌മൃതി ദിനം;  വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി
Next post വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “
Close

Thank you for visiting Malayalanad.in