വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

മുക്കം: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുക്കത്ത് നടന്ന നേതൃയോഗത്തോടെ തുടക്കമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനിൽകുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, പി.വി അബ്ദുൽ വഹാബ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സണ്ണി ജോസഫ് എം.എൽ.എ, ആന്റോ ആൻ്റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി, പി.കെ ബഷീർ എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റുമാരായ വി.എസ് ജോയ്, അഡ്വ. കെ. പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, മുൻ എം.എൽ.എ സി. മമ്മൂട്ടി, ഇസ്മായിൽ മൂത്തേടം, ടി. മുഹമ്മദ്, പി.ടി ഗോപാലക്കുറുപ്പ്, എം.സി സെബാസ്റ്റ്യൻ, പി.കെ ജയലക്ഷ്മി, ജമീല ആലിപ്പറ്റ, ആര്യാടൻ ഷൗക്കത്ത്, സി. അഷ്‌റഫ്, പ്രവീൺ തങ്കപ്പൻ, കെ. ജോസഫ്, വിനോദ് എന്നിവർ സംസാരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ (ചെയർമാൻ), പി.കെ ബഷീർ എം.എൽ.എ (വർക്കിങ് ചെയർമാൻ), എ.പി അനിൽകുമാർ എം.എൽ.എ (ജനറൽ കൺവീനർ), എൻ.ഡി അപ്പച്ചൻ (ട്രഷറർ), ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കിയിരിക്കുന്നു – കെ.സി. വേണുഗോപാൽ
Next post ജുനൈദ് കൈപ്പാണിക്ക്  ബാംഗ്ലൂരിൽ  ഡ്രം ഇവന്റസ് ഇന്ത്യ  സ്വീകരണം നൽകി 
Close

Thank you for visiting Malayalanad.in