ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം: കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ.സി വേണുഗോപാൽ എം.പി യുടെ നിർദ്ദേശപ്രകാരം കേരള കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണവുമായിബന്ധപ്പെട്ട് നിയോജകമണ്ഡലമായ എച്ച്.ഡി.കോട്ടയിലെ എം.എൽ.എ അനിൽ ചിക്കമാതുവും ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം പിൻവലിക്കുന്നതിന് വേണ്ടി ഗുണ്ടൽപേട്ട് എം.എൽ.എ ഗണേഷ് പ്രസാദും, ഐ സി ബാലകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയുമായി ചർച്ച നടത്തി നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സമാന്തരമായി ഭൂഗർഭ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു നിലമ്പൂർ നഞ്ചൻകോട് പാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും ബഹുമാനപ്പെട്ട കർണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വനം വകുപ്പ്, പിഡബ്ല്യുഡി, മറ്റു വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഇന്ന് യോഗം വിളിച്ചിരിക്കുകയാന്നെന്നും ഐ സി ബാലകൃഷ്ണൻ എം .എൽ .എ. അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഫി ബോർഡ് കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു
Next post കോഫി ഗ്രോവേഴ്സ് അസോസിയേഷനും മലയാളി കാപ്പി കർഷകർക്കും കുടകിൽ ഊഷ്മള സ്വീകരണം.
Close

Thank you for visiting Malayalanad.in