നിശാഗന്ധി ഇ- മാഗസിൻ പ്രകാശനം ചെയ്തു.

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നിശാഗന്ധി ഇ- മാഗസിൻ്റെ പ്രകാശനം യുവകവയിത്രിയും മാധ്യമപ്രവർത്തകയുമായ നീതു സനു നിർവ്വഹിച്ചു. സ്കൂൾ ചെയർ പേഴ്സൺ ഗ്രീഷ്മ ദിലീപ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ചു നടന്ന സ്കൂൾ കലോത്സവം ‘ ദൃശ്യസ്വര 2K24 ‘- ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകനും അവതാരകനുമായ റാഷിദ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത ,ലോഗോ ഡിസൈനർ ശശി ശ്രീരാഗം, മാഗസിൻ എഡിറ്റർ ഡോ. ബാവ കെ. പാലുകുന്ന്, ടി.വി കുര്യാക്കോസ്, സി.കെ പ്രതിഭ, കെ. സുനിൽ കുമാർ, സി. മനോജ്, കെ.ബിജോ പോൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം: കെ.സുരേന്ദ്രൻ
Next post കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമൺ സോൺ നവംബറില്‍ കോവളത്ത്
Close

Thank you for visiting Malayalanad.in