ബത്തേരി : വയനാട് വന്യജീവി സങ്കേതം സംഘടിപ്പിച്ച ഡോകുമെന്ററി പ്രദർശനവും , ‘ഇലച്ചാർത്ത്’ എന്ന പരിപാടിയും ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്നു. വനനന്മയ്ക്കൊരു ജനപിന്തുണ എന്ന ആശയത്തിൽ ഊന്നിയ പരിപാടിയാണ് ഇലച്ചാർത്ത്. ഇതിൽ ഡ്രോയിങ് ക്യാൻവാസിൽ തീർത്ത വൃക്ഷത്തിന്റെ ശിഖരങ്ങൾക്ക് പങ്കെടുത്ത എല്ലാവരും വിരലടയാളം ചാർത്തി ഇലകൾ രൂപപ്പെടുത്തി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് അധ്യക്ഷയായിരുന്നു. . രാഹുൽ രവീന്ദ്രൻ , വൈൽഡ്‌ലൈഫ് അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസർ, , അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ സുധിൻ , എൻ.സി.സി.ഓഫീസർ ബിനു, , ,സ്കൂൾ ഇക്കോ ക്ലബ് നൗഷാദ്, ,ഹരിതസമിതി കോർഡിനേറ്റർ മനോജ്കുമാർ , ചെയർമാൻ , എന്നിവർ സംസാരിച്ചു. , ജി.ബാബു , എസ്.എഫ്.ഒ. ഒ.എ ബാബു , അഞ്ജന , ബി.എഫ്.ഒ. എൻ.സി.സി.കേഡറ്റുകൾ, മറ്റു വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...