കല്‍പ്പറ്റ: അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്ക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം എന്നത് മാത്രമാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി പറഞ്ഞു. വയനാട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും നടപ്പിലാക്കിയില്ലെങ്കിലും സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള ജനാധിപത്യ വിഷയങ്ങള്‍ മുന്‍കാലങ്ങളില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ഉന്നയിക്കപ്പെട്ട ആരോപണവും, ദേശാഭിമാനി ശക്തിധരന് ഉന്നയിച്ച കൈതോല പായയില്‍ നോട്ടുകെ ട്ടുകള് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയതും, സിപിഎം സഹചാരിയായിരുന്ന പി വി അന്‍വര്‍ എംഎല്‍എ ചൂ ണ്ടിക്കാണിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്കുമെതിരെ ജനരോഷം ഉയരാതിരിക്കാന്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും സംരക്ഷണകവചം ഒരുക്കുന്നതിനുള്ള ചര്‍ച്ച മാത്രമാണ് പാര്‍ട്ടി സമ്മേളനങ്ങളിലും, സര്‍ക്കാര്‍ തലങ്ങളിലും നടക്കുന്നത്. ഇതുമൂലം അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ജീവിത വിഷയങ്ങളാണ് സര്‍ക്കാര്‍ അവഗണിക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് മുഖ്യമന്ത്രിയുടെ നയം എന്നതിനാല്‍ പാവപ്പെട്ട പട്ടികജാതി ,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ യാതൊന്നിനും മുഖ്യമന്ത്രി ഒരു പരിഗണനയും കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വി കെ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ .ഡി .അപ്പച്ചന് മുഖ്യപ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജിത്ത് മാട്ടൂല്‍, ഇ.എസ് ബൈജു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സംഷാദ് മരക്കാര്‍,.ബി സുരേഷ് ബാബു, കെ വി ശശി , എ.രാം കുമാര്‍ ,എ എ വര്‍ഗ്ഗീസ്, ശ്രീജ ബാബു, സിന്ദു തൃക്കൈപ്പറ്റ , വിനോദ് ലക്കിഹില്‍, രാജാറാണി. ഒ എ ലാലു, കെ ബാബു രവീന്ദ്രന് മേപ്പാടി, സുജാത മാധവന്, ഉഷ, അനീഷ് വൈത്തിരി. എന്നിവര്‍ സംസാരിച്ചു. മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. തേര്‍ഡ് മാസ്റ്റേഴ്സ് പവ്വര്‍ ലിഫ്റ്റിംങ് ജേതാവും ഏഷ്യയിലേക്ക് സെലക്ഷന് നേടിയ രമേശ് ബി പുത്തൂര്‍വയലിനെ ചടങ്ങില്‍ ആദരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....