ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു

.
കൽപ്പറ്റ:ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ്ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതി നായി ഒമ്പത് ലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ടതായുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഭാര്യയും മൂന്നു ചെറിയ മക്കളും അടങ്ങുന്നതാണ് ജനീതിൻ്റെ കുടുംബം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ അതും മുടങ്ങിയിരിക്കുകയാണ്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. തുടർ ചികിത്സക്കും ജീവിക്കാനും കുടുംബ ത്തിന് മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ കുരുക്ഷേത്ര വായനശാലയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ രജിതഷാജി ചെയർമാനും ചെറിയാൻ മാസ്റ്റർ കൺവീനറായും ജനീത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പടിഞ്ഞാറത്തറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് ബന്ധുക്കൾ .

ബാങ്ക് അക്കൗണ്ട് . പടിഞ്ഞാറത്തറ ഫെഡറൽ ബാങ്ക് ശാഖ
അക്കൗണ്ട് നമ്പർ 17960100111125
IFSC: FDRL0001796
കൺവീനർ – ചെറിയാൻ മാസ്റ്റർ Ph.9847653682 (ഗൂഗിൾ പേ)

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.: ചേരമ്പാടിയിൽ റോഡ് ഉപരോധിക്കുന്നു.  
Next post സ്കൈ ഹോം റിസോർട്ടും വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി ടൂറിസം ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.
Close

Thank you for visiting Malayalanad.in