താളൂര്‍■ മലബാര്‍ ഭദ്രാസത്തിന്റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര് അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്കി. മലബാർ ഭദ്രാസന സെക്രട്ടറിയും താളൂർ സെൻ്റ് മേരിസ് പള്ളി വികാരിയുമായ ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ സ്വാഗതവും ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് നന്ദിയും പറഞ്ഞു. മലബാര്‍ ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, താളൂര്‍ പള്ളി ട്രസ്റ്റി ബേബി വാത്ത്യാട്ട് എന്നിവർ ആശസകള്‍ അറിയിച്ചു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...