ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു  

ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. ബോചെ ടീ സ്റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. www.bochetea.com എന്ന വെബ്സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍: തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നാളെ തുടങ്ങും.
Next post വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം.   
Close

Thank you for visiting Malayalanad.in