കൽപ്പറ്റ : കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും ചെറു സംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ല .കർഷകൻ്റെ ജീവനും ജീവനോപാധിക്കും യാതൊരു സംരക്ഷണവും ഇല്ല. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിയുടെ നിഷേധം അനുഭവിച്ചുവരുന്ന ഈ വിഭാഗങ്ങൾക്ക് നീതി ലഭ്യമാകുവാൻ കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങണം. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കൽപ്പറ്റ നീതു വരകുകാലായിൽ നഗറിൽ (ഡിപ്പോൾ ഓഡിറ്റോറിയം കൽപ്പറ്റ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് . കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മാതൃകാപരമായ സേവനം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ സജീ ഫിലിപ്പ്, ഡിൻ്റോ ജോസ് എന്നിവരെ ബിഷപ്പ് ആദരിച്ചു. സാജു പുലിക്കോട്ടിൽ പതാക ഉയർത്തി. റെനിൽ കഴുതാടിയിൽ പ്രവർത്തനരേഖ അവതരിപ്പിച്ചു. പൊതു ചർച്ചയ്ക്ക് ബെന്നി അരിഞ്ചേർമല മോഡറേറ്റർ ആയിരുന്നു. കാർഷിക പ്രമേയം, വിദ്യാഭ്യാസ പ്രമേയം, രാഷ്ട്രീയ പ്രമേയം, സാമ്പത്തിക പ്രമേയം എന്നിവ അംഗീകരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ ,ഗ്ലോബൽ പ്രസിഡൻ്റ് പ്രെഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ ജോസ് കുട്ടി ഒഴുകയിൽ ,ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നിൽ,അഡ്വ. ഷീജ,രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ജനറൽ കൺവീനർ സജീ ഫിലിപ്പ്, ഡേവി മങ്കുഴ, സുനിൽ പാലമറ്റം, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മോളി മാമൂട്ടിൽ ‘ വിൽസൺ ചേരവേലിൽ എന്നിവർ പ്രസംഗിച്ചു.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...