കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് രക്ഷാപ്രവര്‍ത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി. ആര്. മേഘശ്രീ, ജില്ലാ പൊലീസ് ചീഫ് തബോഷ് ബസുമതാരി, ഡി.എസ്.സി സെന്റര്‍ കമാന്റന്റ് കേണല്‍ പരംവീര്‍ സിങ് നാഗ്ര, സിനിമാ താരം അബുസലിം, പോത്ത് കല്ല് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് വിദ്യാരാജന്‍, വൈത്തിരി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് വിജേഷ്, പി. ഗഗാറിന്, ടി. മുഹമ്മദ്, ഇ.ജെ ബാബു തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജോമോന് ജോസഫ് സ്വാഗതം പറഞ്ഞു. വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ് മുസ്തഫ, ട്രഷറര്‍ ജിതിന് ജോസ്, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. ഉസ്മാന്, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...