ഉരുൾപൊട്ടലിൽ കരുതലായവർക്ക് സ്നേഹാദരം 9-ന് ചുണ്ടേൽ പാരീഷ് ഹാളിൽ.

കല്‍പ്പറ്റ: . മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടന പ്രതിനിധികള്‍, സേനാ വിഭാഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവരെ വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരി സ്‌നേഹാദരം ല്‍ സെപ്തംബര്‍ ഒമ്പതിന് വൈകീട്ട് മൂന്ന് മണി മുതല്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മൂന്ന് മണിയോടെ ചുണ്ടേല്‍ ടൗണില്‍ നിന്നും രക്ഷാപ്രവര്‍ത്തകരെ വേദിയിലേക്ക് ആനയിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും വകുപ്പുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഉരുള്‍ ബാക്കിയാക്കിയ ദുരന്ത ഓര്‍മകളെ പിന്നിലാക്കി നമ്മള്‍ അതിജീവന പാതയിലേക്ക് കടക്കുകയാണ്. രജിസ്‌ട്രേഷനിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വയനാട് പ്രസ് ക്ലബ്ബ് ട്രഷറര്‍ ജിതിന്‍ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ്, സെക്രട്ടറി കെ ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, പി വി അജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘പോഷകാഹാര മാസാചരണം’ തുടങ്ങി
Next post കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ ഉജ്വലമാർച്ച്.
Close

Thank you for visiting Malayalanad.in