യു.ജി -പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ബി. എസ്.സി കെമിസ്ട്രി -കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കോഴ്സുകളിൽ സീറ്റ് ഒഴിവ്. എസ്. സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എക്സ്, എൽ.സി, ഇ. ടി.ബി വിഭാഗത്തിലുള്ളവർക്കാണ് അവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യു.ജി, പിജി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 11.30 ന് കോളെജിൽ എത്തണം. ഫോൺ – 04936- 204569
*സ്വയം തൊഴിൽ പദ്ധതികൾ: ശിൽപശാല സംഘടിപ്പിക്കുന്നു*
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു. സ്വയംതൊഴിൽ ചെയ്യാൻ താത്‌പര്യമുള്ള തൊഴിൽ രഹിതർക്ക് ബോധവത്ക്കരണം നൽകുകയാണ് ലക്ഷ്യം. ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 31ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.
*മസ്റ്ററിങ് തിയതി ദീർഘിപ്പിച്ചു*
കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിലെ തൊഴിലാളി/കുടുംബ/ സാന്ത്വന പെൻഷൻകാരുടെ വാർഷിക മസ്റ്ററിങ് തിയതി ദീർഘിപ്പിച്ചു. ഗുണഭോക്താക്കൾ സെപ്റ്റംബർ 30 നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു.
Next post മഹാത്മാ നവോത്ഥാന നായകൻ ശ്രീമത് അയ്യങ്കാളിയെ അനുസ്മരിച്ചു
Close

Thank you for visiting Malayalanad.in