ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനതാവളത്തിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയ്റോ ലോഞ്ച് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന 0484 എയ്റോ ലോഞ്ച് സെപ്തംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000ത്തിലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് ‘0484 എയ്‌റോ ലോഞ്ച്’ പ്രവർത്തിക്കുക. കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവം യാത്രക്കാർക്ക് നൽകാനാണ് സിയാൽ ലക്ഷ്യമിടുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നീ സൗകര്യങ്ങൾ വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി രാജീവ് കെ രാജൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംപിമാരായ ബെന്നി ബഹനാൻ ഹൈബി ഈഡൻ ജെബി മേധർ എംഎൽഎമാരായ അൻവർ സാദത്ത് റോജി എം ജോൺ സിയാൽ ഡയറക്ടർമാരായ എം എ യൂസഫലി ഭൂഷൻ അരുണ സുന്ദരരാജൻ എൻ വി ജോർജ് ഇഎം ബാബു പി മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
Next post ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു.
Close

Thank you for visiting Malayalanad.in