എൻ.ഡി.ഡി.ബി പ്രതിനിധി സംഘം ദീപ്തിഗിരി ക്ഷീരസംഘം സന്ദർശിച്ചു

.
എടവക : പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് ദേശീയ ക്ഷീരവികസന ബോർഡ് മലബാർ മിൽമ മുഖേന സൗജന്യമായി അനുവദിച്ച ടോട്ടൽ മിക്സ്ഡ് റേഷൻ ( ടി. എം. ആർ) കാലിത്തീറ്റ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.ഡി.ഡി.ബി സീനിയർ മാനേജർമാരായ തുംഗയ്യ സാലിയാൻ, ഹാലാ നായിക് എന്നിവർ ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണവും സമീകൃതവുമായ ടി.എം.ആർ കാലിത്തീററയുടെ സവിശേഷതകളെക്കുറിച്ച് മിൽമ സീനിയർ സൂപ്രവൈസർ ദിലീപ് രാജപ്പൻ ക്ലാസ്സെടുത്തു.
പുൽകൃഷി നശിച്ച തൊണ്ണൂറ് കർഷകർക്ക് മൂന്ന് ഘട്ടങ്ങളിലായി ആയിരത്തി എൺപത്തിയൊമ്പത് ബാഗ് ടി.എം.ആർ കാലിത്തീറ്റ ദീപ്തിഗിരി സംഘത്തിലെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും. ഏഴര ലക്ഷം രൂപ ദേശീയ ക്ഷീര വികസന ബോർഡ് ഇതിനായി ചെലവഴിക്കും. ഒന്നാം ഘട്ടമായി നാനൂറ്റിയഞ്ച് ബാഗ് കാലിത്തീറ്റ കർഷകർക്ക് വിതരണം ചെയ്തു. പുല്പള്ളി മേഖല സീനിയർ സൂപ്രവൈസർ ഷിജൊ മാത്യൂ, പി.കെ. ജയപ്രകാശ്, ജെസ്സി ഷാജി, ഡയറക്ടർമാരായ അബ്രാഹം തലച്ചിറ ,എം. മധുസൂദനൻ, ബാബു കുന്നത്ത്, അച്ചപ്പൻ പെരുഞ്ചോല , സാലി സൈറസ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു
Next post ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ദീപ്തിഗിരി ക്ഷീര സംഘം വാർഷിക പൊതുയോഗം.
Close

Thank you for visiting Malayalanad.in