123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ മറവിൽ കേന്ദ്ര ഗവൺമെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തിൽ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടൽ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ സംഭവത്തിന്റെ മറവിൽ കേരളത്തിലെ 123 വില്ലേജുകളിലെ ജനത ജീവി തന്നെ ദുസ്സഹമാക്കുന്ന നിയമനിർമാണത്തിനെതിരെ കേരളത്തിലെ കർഷകരെ അണിനിരത്തി സഹന സമരത്തിന് നേതൃത്വം കൊടുക്കുകയും നിയമപരമായി നേരിടുകയും ചെയ്യുവാൻ യോഗം തീരുമാനിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത നേതൃ സംഗമവും ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും സെപ്റ്റംബർ 13 ,14 തീയതികളിൽ കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ നടത്തുവാനും യോഗം തീരുമാനിച്ചു .സംഗമത്തിൻ്റെ നടത്തിപ്പിനായി കൽപ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപുറം ചെയർമാനും ഫാ.ടോമി പുത്തൻപുര വർക്കിംഗ് ചെയർമാനും സജി ഫിലിപ്പ് ജനറൽ കൺവീനറും ജോൺസൺ കുറ്റിക്കാട്ടിൽ കൺവീനറുംആയി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു . കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ഉദ്ഘാടനം ചെയ്തു .രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു .രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ,ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ , ഫാ. ടോമി പുത്തൻപുര , ഗ്ലോബൽ വൈസ് പ്രസിഡണ്ട് സാജു കൊല്ലപ്പള്ളി , സന്ദി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ ,തോമസ് പട്ടമന, ജിൽസ് മൈക്കൽ, സജി ഇരിട്ടമുണ്ടക്കൽ , ജോൺസൺ കുറ്റിക്കാട്ടിൽ ,അന്നക്കുട്ടി ഉണ്ണിപ്പിള്ളി ,ബീന ജോസ്, ലൗലി ഇല്ലിക്കൽ, മോളി മമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post Museum of Arts and Photography Celebrating the Centenary Year of Globally Acclaimed Artist Krishna Reddy
Next post കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി – ആദ്യഘട്ട സഹായം വിതരണം ചെയ്തു.
Close

Thank you for visiting Malayalanad.in