കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല് മീണ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ‘കേസന്വേഷണം iCOPS ലൂടെ’ എന്ന പുസ്തകം പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകവും, ‘ജാഗ്രത’ പൊതുജനങ്ങള്‍ക്കായുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകവുമാണ്. 27.08.2024ന് ജില്ലാ പോലീസ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ അഡിഷണല്‍ എസ്.പി വിനോദ് പിള്ള, ജില്ലയിലെ ഡിവൈ.എസ്.പി മാര്‍, ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന് (സബ് ഇന്‍സ്പെക്ടര്‍), iCOPS ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.വി. അനീഷ് (സബ് ഇന്‍സ്പെക്ടര്‍), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.എം. നൗഷാദ്, പി.സി. ജ്യോതിഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ജയ്മോന്, കെ. രഞ്ജിത്ത് തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...