*തിരുവനന്തപുരം:* നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബല്‍-2024 ന്റെ പ്രചാരണാര്‍ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) ടെക്നോപാര്‍ക്കില്‍ ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ സംഘടിപ്പിച്ചു. നവംബര്‍ 28, 29, 30 എന്നീ തിയതികളില്‍ തിരുവനന്തപുരത്താണ് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുന്നത്.
ഹഡില്‍ ഗ്ലോബല്‍ 2024 ലേക്ക് പങ്കാളികളെയും സ്റ്റാര്‍ട്ടപ്പുകളേയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്യുഎം സംഘടിപ്പിക്കുന്ന മൂന്നാമത്തെ റോഡ് ഷോ ആണിത്. ആദ്യ രണ്ട് റോഡ് ഷോകള്‍ യഥാക്രമം കൊച്ചിയിലും കോഴിക്കോടും നടന്നു.
കെഎസ്യുഎം സിഇഒ അനൂപ് അംബിക ഹഡില്‍ ഗ്ലോബലിനെ കുറിച്ച് വിശദമായ അവതരണം നടത്തി. ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്റര്‍ മേധാവിയുമായ ശ്രീകുമാര്‍ വി പ്രത്യേക പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഹഡില്‍ ഗ്ലോബലിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ ടൈംട്രോണിക് സിഇഒ ശങ്കരി ഉണ്ണിത്താന്, ഫ്രഷ് മൈന്‍ഡ് ഐഡിയാസ് സ്ഥാപകന്‍ അജയ് എസ് നായര്‍, ടെക്നോപാര്‍ക്ക് ടുഡേ മാനേജിംഗ് എഡിറ്റര്‍ രഞ്ജിത്ത് ആര് എന്നിവര്‍ ഹഡില്‍ ഗ്ലോബലിന്റെ മുന്‍ പതിപ്പുകളെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. ട്രിനിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അരുണ്‍ എസ്, കെഎസ്യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരന്‍, പിആര്‍ അസിസ്റ്റന്റ് മാനേജര്‍ അഷിത വി.എ എന്നിവര്‍ സംസാരിച്ചു.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളുടെ വെല്ലുവിളികള്‍, വിജയഗാഥകള്‍, നെറ്റ് വര്‍ക്കിംഗിനുള്ള അവസരങ്ങള്‍, നിക്ഷേപം, ആഗോള വിപണി പ്രവേശനം എന്നിവയെ അഭിസംബോധന ചെയ്യുന്ന നഗര-നിര്‍ദ്ദിഷ്ട പാനല്‍ ചര്‍ച്ചകളും അവതരിപ്പിച്ചു.
ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: huddleglobal.co.in/.
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...