ഡിംസ് അക്കാഡമി ആൻഡ് ഡി. എം.സി ലാബ് ഫ്രഷേഴ്സ് പാർട്ടിയും സെമിനാറും നടത്തി.

കൽപ്പറ്റ പുതിയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഡിംസ് അക്കാഡമി ആൻഡ് ഡി. എം.സി ലാബ് ഫ്രഷേഴ്സ് പാർട്ടി നടത്തി .സ്കിൽ ട്രെയിനറും സ്റ്റുഡൻറ് കൗൺസിലറുമായ എൻ. കെ. ഷബീർ ഉദ്ഘാടനം ചെയ്തു. ഡിംസ് അക്കാദമി മാനേജിംഗ് ഡയറക്ടർ ജെസിയ ഫാസിൽ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി എ അരുൺ ദേവ്, മുൻ കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർ വി ഹാരിസ്, ഡിംസ് അക്കാദമി ആൻഡ് ഡിഎംസി ലാബ് ജനറൽ മാനേജർ ബിജി ഭാസ്കർ, ലക്ചറർ നൗഫൽ ,സി .വി ഷാനിമോൾ തുടങ്ങിയവർ സംസാരിച്ചു. സെമിനാറും വിവിധ പരിപാടികളും ഇതിനോട് അനുബന്ധിച്ച് നടന്നു. വിദേശത്തും സ്വദേശത്തും ഒരുപോലെ തൊഴിലവസരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ ആയ ബി എസ് സി എം എൽ ടി, ബിവോക്ക് എംഎൽടി, ബി വോക്ക് എം ഐ ടി, തുടങ്ങിയ കോഴ്സുകളാണ് നൽകുന്നത്. പാരാമെഡിക്കൽ രംഗത്ത് 25 വർഷത്തെ പ്രവർത്തന പരിചയമുള്ള മാനേജ്മെൻറ് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്വന്തം മാനേജ്മെൻറ് കീഴിലുള്ള ഡയഗ്നോസ്റ്റിക് സെൻററുകളിൽ പ്രാക്ടിക്കൽ പരിശീലനവും നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
Next post എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ പതാക ഉയരും.
Close

Thank you for visiting Malayalanad.in