ആവേശമായി ബെംഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിംപിക്സ്. കുരുന്നുകളുടെ ചിരിയും, കുസൃതിയും, ആവേശവും, കാണികളെ പിടിച്ചിരുത്തിയ ലുലു ലിറ്റിൽ ഗെയിംസ്
13 ത് ഓഗസ്റ് 2024 ബംഗളൂരു ദേവദാസ് ടി പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ്.
ബെംഗളൂരു ലുലു മാളിൽ, കുട്ടികളുടെ ഒളിംപിക്സ്. ലുലു ലിറ്റിൽ ഗെയിംസ് എന്നപേരിൽ നടത്തിയ പരിപാടി, കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒാഗസ്റ്റ് 10, 11 തീയതികളിൽ ബെംഗളൂരു ലുലു മാളിൽ നടന്ന മത്സരങ്ങളിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ലുലു മാളും, ലുലു ഫൺട്യൂറയും ചേർന്ന്, അപ്പോളോ ഹോസ്പിറ്റൽ, ഡിക്കാത്തലൺ, ടോയ്സറസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 7 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയത്. ബേബി ക്രോളിംഗ്, ബേബി, ഹർഡിൽസ്. വെയിറ്റ് ലിഫ്റ്റിംഗ് എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ.
ലുലു കർണാടക, റീജിയൺ ഡയറക്ടർ ഷെരീഫ് കെ കെ., ലു ലു കർണാടക റീജിയണൽ മാനേജർ, ജമാൽ കെ പി. ലുലുമാൾ ബെംഗളൂരു, ജനറൽ മാനേജർ കിരൺ പുത്രൻ, അപ്പോളോ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. അഞ്ചൻ കുമാർ ടി.എം, ഡോ. പദ്മിനി ബി, വി എന്നിവർ ചേർന്നാണ് ലുലു ലിറ്റിൽ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കുരുന്നുകളുടെ ചിരിയും, കുസൃതിയും, ആവേശവും, ഒപ്പം പ്രോത്സാഹനവുമായി മാതാപിതാക്കളും കാണികളും ഒന്നുചേർന്നപ്പോൾ അഘോഷമായി മാറി ലുലു ലിറ്റിൽ ഗെയിംസ്
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...