വിംസിന് നഷ്ടമായത് നാല് പ്രിയപ്പെട്ടവരെ : ഓർമകൾക്ക് മുൻപിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മേപ്പാടി:ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനകാർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂപ്പുകൈയോടെ ആശുപത്രിയിലേക്കു കയറിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ട നീതു കെ എസ്, ബിജീഷ് ആർ, ഷഫീന. എ എം, ദിവ്യ എസ് എന്നിവരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ വാർഡുകളിലേക്ക് പോയത്.എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം പുഷ്പാർച്ചനയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദുരന്തമേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ടീം കേരള
Next post പൊതുപ്രവർത്തകർക്ക് മാതൃകയായ എട്ടേനാലിന്റെ സ്വന്തം ഒ.കെ. വിട വാങ്ങി.
Close

Thank you for visiting Malayalanad.in