കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

വൈത്തിരി : 350 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ കെ.വി പ്രിൻസ് (23), കല്ലോട് എരവട്ടൂർ കരിങ്ങാറ്റിമ്മേൽ വീട്ടിൽ കെ പ്രവീൺ (27) എന്നിവരെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും ചേർന്ന് പിടികൂടിയത്.
07.08.2024 ബുധനാഴ്ച്ച രാവിലെ 10:30 മണിയോടെ തളിപ്പുഴ ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്നും കഞ്ചാവടങ്ങിയ പൊതി കണ്ടെടുക്കുകയായിരുന്നു. ഇവർ സഞ്ചാരിച്ചിരുന്ന കെ എൽ 11എൽ 8381 നമ്പർ ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. വൈത്തിരി സബ് ഇൻസ്‌പെക്ടർ സി രാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ പി അയ്യൂബ്, സിവിൽ പോലീസ് ഓഫീസർ ആർ രാഹുൽ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയുടെ ചിതാഭസ്മവുമായി ബീഹാറിലേക്ക് ; മലയാളികളുടെ സാന്ത്വനത്തിന് നന്ദി പറഞ്ഞ് രോസൻ കുമാർ
Next post ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും- മന്ത്രിസഭാ ഉപസമിതി
Close

Thank you for visiting Malayalanad.in