എല്ലാ ജില്ലയിലും കനത്ത മഴ തുടരുന്നു.വയനാട്ടിൽ സുൽത്താൻബത്തേരി താലൂക്കിൽ മൂന്ന് ക്യാമ്പുകൾ തുറന്നു. 42 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.മരം വീണും മണ്ണിടിഞ്ഞും മിക്കപ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും രണ്ടാം ദിനവും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ഇന്നും നാളെയും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്നു കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ കല്ലൂർ മുത്തങ്ങയിൽ വെള്ളം കയറി ചെറിയതോതിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് ദേശീയപാതയിൽ വെള്ളം കയറിയത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായിരുന്നു. രാത്രി യാത്ര നിരോധനം നിലനിൽക്കുന്ന പാതയായതിനാൽ രാവിലെ കേരള കർണാടക അതിർത്തിയിലെ ഗേറ്റ് തുറക്കുമ്പോൾ നിരവധി വാഹനങ്ങൾ ആണ് കേരളത്തിലേക്കും കർണാടകത്തിലേക്കും പോകാനായി കാത്തുനിൽക്കുന്നത്. ദേശീയപാതയിൽ വെള്ളം കയറിയതിനാൽ രാവിലെ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...