എസ്.എസ്.എഫ് കണിയാമ്പറ്റ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

.
കണിയാമ്പറ്റ:എസ്.എസ്.എഫ് സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റയിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു.സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ കൗ​മാ​ര​ങ്ങ​ളെ സക്രിയവും സജീവവുമാക്കുമെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. വിവിധ വേദികളിലായി നൂറിലധികം വിദ്യാർഥികൾ വ്യത്യസ്ത മത്സര ഇനങ്ങളിൽ മാറ്റുരച്ചു. അജിനാസ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഹബീബ് സഖാഫി, ഫായിസ് അസ്ഹരി, എ.മുഹ്സിൻ മൈലാടി, റഹീം കെ, ഹസീബ് കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാളത്തൂര്‍ ക്വോറി:കോണ്‍ഗ്രസ്സ് സമരത്തിലേക്ക്: ക്വാറി പ്രദേശം ടി.സിദ്ധിഖ് എം.എല്‍.എ സന്ദര്‍ശിച്ചു
Next post ശക്തമായ മഴ തുടരുന്നു: വൈദ്യുതിയില്ലാതെ ഗ്രാമങ്ങൾ: ക്യാമ്പുകൾ തുറന്നു തുടങ്ങി.
Close

Thank you for visiting Malayalanad.in