കൽപ്പറ്റ: അതിർത്തി ചെക്ക്പോസ്റ്റുകളിൽ സ്പെഷ്യൽ പെർമിറ്റുകൾ എടുത്തപ്പോൾ വാഹന യാത്രക്കാരിൽ നിന്നും ഉദ്യോഗസ്ഥർ സേവന നികുതി വാങ്ങാത്തത് ഓഡിറ്റ് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ഓരോ സ്പെഷ്യൽ പെർമിറ്റിനും 105രൂപ വീതം കുടിശ്ശിക ഈടാക്കുന്ന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് വരുന്നത് ശരിയല്ല.കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് യാത്രകൾ പോയപ്പോൾ എടുക്കുന്ന സ്പെഷ്യൽ പെർമിറ്റിന് 250 രൂപയോടൊപ്പം 105 രൂപ കൂടി സർവീസ് ചാർജ് ഇനത്തിൽ യാത്രക്കാരിൽ നിന്നും ഈടാക്കണമായിരുന്നു. എന്നാൽ പല ചെക്ക് പോസ്റ്റുകളിലും മുൻകാലങ്ങളിൽ ഇത്തരത്തിൽ സർവീസ് ചാർജ് യാത്രക്കാരിൽ നിന്ന് ഈടാക്കാത്തത് ഓഡിറ്റിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള കുടിശിഖകൾ വാഹന ഉടമകളിൽ നിന്ന് പിരിക്കാൻ ഉള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വാഹന ഉടമകളുടെ ഫോണുകളിലേക്ക് നിരന്തരമായി വാഹനങ്ങൾ ആർടിഒ സേവനങ്ങൾ ഇനിമേൽ ലഭ്യമല്ല എന്ന രീതിയിൽ അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പ് ഇല്ലാതെ ഇത്തരത്തിൽ വാഹനങ്ങൾ കരിമ്പട്ടികയിൽ പെടുത്തുന്നത് മൂലം വാഹനങ്ങൾക്ക് സ്പെഷ്യൽ പെർമിറ്റ് മുതൽ മറ്റ് ആർടിഒ സംബന്ധമായ സേവനങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്.ഉദ്യോഗസ്ഥ തലത്തിൽ വന്ന പിഴവിന് വാഹന ഉടമകളെ ശിക്ഷിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്തരത്തിൽ സർവീസ് ചാർജ് മുൻകാലങ്ങളിൽ ഈടാക്കേണ്ടതുണ്ടെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ വാഹനങ്ങൾ കരിമ്പട്ടിയിൽ പെടുത്താൻ പാടുള്ളൂ എന്നും കോൺട്രാക്ട് ക്യാരേജ്ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . ആവശ്യപ്പെടുന്നു വാഹന ഉടമകൾക്ക് ഒരു നോട്ടീസ് പോലും അയക്കാതെ വാഹനങ്ങൾ കരിമ്പട്ടിയിൽ പെടുത്തുന്നു ഇത്തരത്തിൽ കരിമ്പട്ടികൾ പെടുത്തുന്ന നടപടി നിർത്തി വെക്കണമെന്നും ഇത്തരത്തിൽ ഓൺലൈൻ സേവനം ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തിൽ ഓഫ് ലൈനിലൂടെ ചെക്ക്പോസ്റ്റുകളിൽ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്നതിനുള്ള സ്പെഷ്യൽ പെർമിറ്റുകൾ നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.ബി. രാജു കൃഷ്ണ അദ്ധ്യഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജുഗരുഡ ഉദ്ഘാടനം ചെയ്തു. വയനാട് ആർ.ടി. ഒ ഇ . മോഹൻദാസ്, എൻ.ഒ. ദേവസ്സി, പ്രശാന്ത് മലവയൽ, മനോജ് നിർമ്മലാനന്ദ വിനോദ് കോഴിക്കോട്, സി.കെ. രാജീവൻ, സനിൽ ഐസക്ക്, എം.ജെ. ജെയിംസ് എന്നിവർ സംസാരിച്ചു വിവിധ വിഷയങ്ങളിൽ വയനാട് ജോയിൻ്റ് ആർ.ടി.ഓ.വി.ഉമ്മർ, പി.കെ. രാജശേഖരൻ എന്നിവർ ക്ലാസുകൾ നയിച്ചു.ഭാരവാഹികളായി കെ.ബി. രാജു കൃഷ്ണ (പ്രസിഡണ്ട്),രാണിത്ത് രാജ്, അരുൺ ചിന്നുസ് (വൈസ് പ്രസിഡണ്ട്) വിനീഷ് നദാലിയ (സിക്ര ട്ടറി) ടി.എസ്. ഷാജി, എം.ജെ. ജെയിംസ്(ജോ. സിക്രട്ടറി) സനിൽ ഐസക്ക് (ഖജാൻജി) സി.കെ. രാജീവൻ (മീഡിയ കോ . ഓഡിനേറ്റർ) ഫാസിൽ (രക്ഷാധികാരി)എന്നിവരെ തെരഞ്ഞെടുത്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...