കോപ്പന്‍ഹേഗനില്‍ വയനാടന്‍ റോബസ്റ്റക്ക് വലിയ സ്വീകാര്യത: സംഘം മന്ത്രിയെ സന്ദർശിച്ചു.
കല്‍പ്പറ്റ: കോപ്പന്‍ഹേഗനില്‍ വയനാടന്‍ റോബസ്റ്റയുടെ പ്രദര്‍ശനത്തിന് ജില്ലയില്‍ നിന്നും പോയി തിരിച്ച് വന്ന പി.സി വിജയന്‍, കേരളാ കോഫി ലിമിറ്റഡ് സി.ഇ.ഒ ജീവാനന്ദന്‍ എന്നിവര്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിനോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ നിയമസഭയില്‍ എത്തി സന്ദര്‍ശിച്ചു. അതോടൊപ്പം തന്നെ പ്രദര്‍ശനത്തിന് ശേഷം ഇതിന്റെ സ്വീകാര്യതയെ കുറിച്ചും മറ്റും അറിയിക്കണമെന്ന് നേരത്തെ മന്ത്രി ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോപ്പന്‍ഹേഗനില്‍ നിന്നും നേരെ എം.എല്‍.എ യോടൊപ്പം തിരുവനന്തപുരത്ത് മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയത്. ഇതിന് വലിയ രീതിയിലുള്ള സഹായം നല്‍കിയ വ്യവസായ വകുപ്പിനോട് നന്ദി അറിയിക്കുകയും ചെയ്തു. പ്രദര്‍ശനത്തിന് ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പി രുചികള്‍ സംഗമിക്കുന്ന വേള്‍ഡ് ഓഫ് കോഫിയുടെ കോപ്പന്‍ഹേഗന്‍ എഡിഷനില്‍ കേരളത്തില്‍ നിന്നുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്കു മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിന്റെ തനതുരുചിയില്‍ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ജൂണ്‍ 27 മുതല്‍ 29 വരെ കോപ്പന്‍ഹേഗനില്‍ നടന്ന കോണ്‍ഫറന്‍സില്‍ ലഭിച്ച സ്വീകാര്യതയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത്.