28 ജൂൺ 2024 ബംഗളൂരു ദേവദാസ് ടീ പി. ടെക്നോളജി ബിസിനസ് മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ്
ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗ്ലൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന് ജൂലെെ 4ന് തുടക്കമാകും. ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.
അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി,പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ജൂലെ 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്ന് പ്രവർത്തിക്കും. ലുലു ഹൈപ്പർമാർക്കറ്റ് രാജാജി നഗർ, കനകപുര റോഡിലെ ലുലു ഡെയ്ലിയിലും വമ്പൻ വിലക്കിഴിവാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക ലേലവും ഒരുക്കിയിട്ടുണ്ട്. ജൂലൈ 4,5,6,7 തീയതികളിൽ വൈകിട്ട് ആറ് മണി മുതൽ ലേലം തുടങ്ങും. ഐ ഫോൺ, ആപ്പിൾ ഉത്പന്നങ്ങൾ അടക്കം ലേലത്തിലൂടെ സ്വന്തമാക്കാം.
പതിവുപോലെ എൻഡ് ഓഫ് സീസൺ സെയിലും ലുലു അവതരിപ്പിക്കുന്നുണ്ട്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50% വരെ കിഴിവിൽ സ്വന്തമാക്കാം. ജൂലൈ 21 വരെയാണ് ഈ ഓഫർ. നിരവധി ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്.
ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.
കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ എന്റർടെയ്ൻമെന്റ് സോണായ ലുലു ഫൺടൂറയിലും പ്രത്യേക ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്.
ലുലുവിൻറെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും www.luluhypermarket.in ഓർഡുകൾ ലഭ്യമാണ്. ഷോപ്പിങ്ങ് മനോഹരമാക്കാൻ പ്രത്യേക ബാൻഡ് പരിപാടികളും ഷോപ്പ് ആൻഡ് വിൻ ഗെയിമുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...