– ബത്തേരി കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ് – വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതി
ബത്തേരി: സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി. മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടില്‍ വേണുഗാനനെ(52)യാണ് പാലക്കാട് പോലീസിന്റെ സഹായത്തോടെ പാലക്കാട് നിന്ന് പിടികൂടിയത്. ബത്തേരി കോട്ടക്കുന്നിലെ മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ വീട് കുത്തിതുറന്ന് 15,03,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. വേണുഗാനന്‍ നിരവധി കേസുകളിലെ പ്രതിയാണ്. തിരുരങ്ങാടി, മലപ്പുറം, കണ്ണൂര്‍ ടൗണ്‍, വളാഞ്ചേരി, കോട്ടക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകള്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്് പ്രതിയെ തിരിച്ചറിയുന്നതും വലയിലാക്കിയതും. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ജൂണ്‍ 19-ന്് രാവിലെ നാലിനും ആറിനുമിടയിലാണ് മോഷണം നടന്നത്. ബത്തേരിയില്‍ പൂട്ടികിടക്കുന്ന വീടുകള്‍ രാത്രി അന്വേഷിച്ചിറങ്ങിയപ്പോഴാണ് കോട്ടക്കുന്നിലെ വീട് കണ്ടെത്തിയത്. അടുത്തുള്ള വാഴത്തോട്ടത്തില്‍ പതിയിരുന്ന് പരിസരം നീരീക്ഷിച്ച് ആരുമില്ലെന്നുറപ്പു വരുത്തി മണ്‍വെട്ടിയും കമ്പി ലിവറും ഉപയോഗിച്ച് വാതില്‍ പൊളിച്ച് വീടിനകത്തുകയറി. അകത്തെ മുറിയുെട വാതിലും കുത്തിപൊളിച്ച് മേശ വലിപ്പിലും മേശയുടെ മുകളിലുമുണ്ടായ പണമാണ് കവര്‍ന്നത്. മീന്‍ കച്ചവടാവശ്യത്തിന് സൂക്ഷിച്ച പണമാണ് കവര്‍ന്നതെന്നാണ് അസീസിന്റെ മകന് മുഹമ്മദ് ജവഹര്‍ നല്കിയ പരാതിയില്‍ പറയുന്നത്.
പരാതി ലഭിച്ചയുടന്‍ കൃത്യമായ അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയിലേക്കെത്തിപ്പെടുന്നത്. ഗൂഡല്ലൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് കടന്നതായി മനസിലായതോടെ അവിടെ തെരഞ്ഞെങ്കിലും പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് പ്രതി പാലക്കാടേക്ക് കടന്നു. അവിടെ വെച്ചാണ് ഇയാളെ പോലീസ് വലയിലാക്കിയത്. ബത്തേരി എസ്.ഐ സി.എം. സാബു, എസ്.സി.പി.ഒ രജീഷ്, സി.പി.ഒമാരായ അജിത്ത്, അനില്‍, നിയാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...