കൽപറ്റ:അന്താരാഷ്ട്ര ഒളിമ്പിക് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. 9 മണിക്ക് കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് അവസാനിച്ചു. ഒളിമ്പിക് ഡേ റണ്ണിൽ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജന സംഘടന പ്രവർത്തകർ, കായിക സംഘടനകൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഫ്ലാഗ് ഓഫ്ചെയ്തു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യധാർഡ്യം പങ്കെടുപ്പിച്ച് പൊതുജനങ്ങൾക്കായി സ്ഥാപിച്ച സെൽഫി കോർണറിൻ്റെ ഉത്ഘാടനം ഒളിമ്പ്യൻ ടി. ഗോപി ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്. അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പത്മകുമാർ, ഭരണസമിതി അംഗങ്ങളായഎഡി ജോൺ പി.കെ അയ്യൂബ്, വിജയി ടീച്ചർ സാജിദ് എൻ.സി, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സതീഷ് കുമാർ.ടി, കളരി അസോസിയേഷൻ പ്രതിനിധികുട്ടികൃഷ്ണ കുരുക്കൾ, കരാട്ടേ അസോസിയേഷൻ പ്രസിഡണ്ട്ഷിബു കുറുമ്പേ മഠം, അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, വുഷു അസോസിയേഷൻ സെക്രട്ടറി, യോഗ അസോസിയേഷൻ സെക്രട്ടറി എം. സൈത് , ടെന്നിര ഷറഫുദ്ധീൻ, ടെന്നി കോയ്റ്റ് അസോസിയേഷൻ സെക്രട്ടറി ലൂയിസ് എന്നിവർ നേതൃത്വം നൽകി
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...